‘പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പൊലീസ് ആക്രമിച്ചത് ആളുമാറി’; എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

'Police attacked wedding group in Pathanamthitta, but the person was different'; Report says SI made serious mistake

 

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് മർദിച്ചത് ആളുമാറിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ് ജിനു ആണ് വിവാഹസംഘത്തെ ആളുമാറി മർദിച്ചത്. ജനറൽ ആശുപത്രിയിൽ എത്തി ഡിവൈ.എസ്.പി. എസ് നന്ദകുമാർ പരുക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി.

പൊലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണെന്നും ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നത്. റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് ഉന്നതാധികാരികൾക്ക് നൽകി.

അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്നാണ് പരുക്കേറ്റവർ പറഞ്ഞത്. സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *