പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ്എച്ച്ഒക്ക് സ്ഥലം മാറ്റം

Policeman collapses but doesn't look back; SHO transferred

 

തൃശൂര്‍: പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും അവഗണിച്ച എസ്എച്ച്ഒക്ക് സ്ഥലം മാറ്റം. പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ജി. കൃഷ്ണകുമാറിനെതിരെയാണ് നടപടി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സിപിഒ ഷെഫീഖാണ് കുഴഞ്ഞു വീണത്. ഷെഫീഖിനെ ക്യാബിനിലേക്ക് എസ്എച്ച്ഒ വിളിച്ചു വരുത്തിയിരുന്നു. സംസാരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മറ്റു സഹപ്രവർത്തകരെത്തിയാണ് ഷെഫീഖിനെ പുറത്തേക്ക് എടുത്തത്. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കമ്മീഷണർ നിരീക്ഷിച്ചു. തുടർന്നായിരുന്നു കൃഷ്ണകുമാറിനെ ചുമതലകളിൽ നിന്ന് നീക്കിയത്. കൃഷ്ണകുമാറിൽ നിന്ന് കമ്മീഷണർ വിശദീകരണം തേടി. മറുപടി ലഭിച്ചശേഷം വകുപ്പുതല നടപടികളിലേക്ക് കടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *