മലപ്പുറത്ത് പ്രവർത്തനസമയം കഴിഞ്ഞും ബിവറേജിൽനിന്ന് മദ്യം വാങ്ങി പൊലീസുകാർ; ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാർക്ക് മർദനം

Policemen bought alcohol from the beverage even after working hours; Locals who captured the footage were beaten up

 

മലപ്പുറം: എടപ്പാളിൽ ബിവറേജിൽ പ്രവർത്തനസമയം കഴിഞ്ഞും മദ്യം വാങ്ങി പൊലീസുകാർ. ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെ മർദിച്ചതായും പരാതിയുണ്ട്. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു മർദനം.

ഇന്നലെ രാത്രി 9.30യോടെ കണ്ടനകം ബിവറേജിലാണു സംഭവം. ഈ സമയത്ത് ബിവറേജ് ഗേറ്റ് വഴി രണ്ടുപേർ മദ്യം വാങ്ങുന്നതു കണ്ട് നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയത്. ഇതു ശ്രദ്ധയിൽപെട്ട പൊലീസുകാർ ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നുവെന്നാണു പരാതി.

പൊലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞായിരുന്നു ആക്രമണം. അന്വേഷണത്തിൽ ഇവർ പൊലീസുകാരാണെന്നു വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *