മുഖ്യമന്ത്രിക്കെതിരായ പ്രചാരണത്തിൽ രാഷ്ട്രീയ അജണ്ട, പിന്നിൽ ജമാഅത്തെ ഇസ്‍ലാമി – മുഹമ്മദ് റിയാസ്

Political agenda in campaign against CM, Jamaat-e-Islami behind - Muhammad Riaz

 

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആ അജണ്ട കഴിഞ്ഞ എട്ടു വർഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ യുഡിഎഫിന് പിന്തുണ നൽകുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാറും മലപ്പുറത്തിന്റെ വികസനത്തിനു വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മലയോര ഹൈവെ, ദേശീയ പാത 66 എന്നിവ അവയിൽ പ്രധാനമാണ്. മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. അതിന് മങ്ങലേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർഎസ്എസ് തലക്ക് ഇനാം പ്രഖ്യാപിച്ച ഇന്ത്യയിലെ ഒരേ ഒരു മുഖ്യമ‌ന്ത്രി പിണറായി വിജയനാണ്. വെട്ടിപ്പും തട്ടിപ്പും നടത്താതെ മുന്നോട്ടുപോകാൻ യുഡിഎഫിന് കഴിയില്ല. അതിന്റെ ഭാ​ഗമായിട്ടുള്ള നിലപാടാണ് ഇപ്പോൾ യുഡിഎഫ് സ്വീകരിക്കുന്നത്. എന്നാൽ ഇതിൽ യുഡിഎഫിന് സഹായം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയാണ്. അവർ സമൂഹത്തിൽ ന്യൂനപക്ഷ വർഗീയത വളർത്താൻ ശ്രമിക്കുകയാണ്. ജമാഅത്തെ ഇസ്‍ലാമി യു‍ഡിഎഫിന്റെ സ്ലീപിങ് പാർടണറായി മാറി. റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *