ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ മോ​ഡ​ൽ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പൊ​ന്നാ​നി സ്വ​ദേ​ശി​നിയും

പൊ​ന്നാ​നി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ മോ​ഡ​ൽ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പൊ​ന്നാ​നി എം.​ഇ.​എ​സ് കോ​ള​ജ് ജി​യോ​ള​ജി ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ സി. ​സ​ഫ്‌​വാ​ന​യാ​ണ് ഇ​സ്താം​ബൂ​ളി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മോ​ഡ​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളി​ൽ ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ആ​ഗോ​ള സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വ​പ്ര​തി​ഭ​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. എം.​എ​സ്.​എ​ഫ് ഹ​രി​ത ജി​ല്ല വൈ​സ് ചെ​യ​ർ​പേ​ഴ്സ​നും പൊ​ന്നാ​നി മു​നി​സി​പ്പ​ൽ എം.​എ​സ്.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ് സ​ഫ്‌​വാ​ന.