ദേഹത്ത് മുള്ളൻ പന്നിയുടെ മുള്ളുകൾ; തിരുവമ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

Porcupine quills on the body; Leopard found dead in Tiruvambadi

 

കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻപുഴയിൽ റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച നിലയിലായിരുന്നു പുള്ളിപ്പുലി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് പുലർച്ചെ പാൽ സംഭരിക്കാൻ പോയ പ്രദേശവാസിയായ ഓട്ടോ ഡ്രൈവറാണ് റോഡിൽ പുള്ളി പുലി ചത്തു കിടക്കുന്നത് കണ്ടത്.

ദേഹമാസകലം മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ച നിലയിലായിരുന്നതിനാൽ മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് നിഗമനം. മുത്തപ്പുഴ – മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുമ്പ് പലപ്പോഴും നടന്നതായി നാട്ടുകാർ പറയുന്നു . രണ്ടുമാസം മുമ്പ് കർഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിരുന്നുവെന്നും പ്രദേശത്തിന്റെ പല ഭാഗത്തായി പുള്ളിപ്പുലിയെ കണ്ടിരുന്നതായും നാട്ടുകാർ പറയുന്നു. Porcupine quills on the body; Leopard found dead in Tiruvambadi

Leave a Reply

Your email address will not be published. Required fields are marked *