ശനിയാഴ്ച വരെ വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്നുമുതൽ ശനിയാഴ്ച വരെയാണ് നിയന്ത്രണം വേണ്ടി വരിക. കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനം നിർത്തിയതിനാൽ 150 മെഗാ വാട്ടിന്റെ കുറവ് ഉണ്ടായി. അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും എന്ന് കെഎസ്ഇബി അറിയിച്ചു.Kerala