പൊന്നാനിയിൽ ഇനി പ്രിയദർശിനി സവാരി; കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 10 പുതിയ ജീവനക്കാർക്ക് നിയമനം

പൊ​ന്നാ​നി: ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം മൂ​ലം സ​ർ​വി​സു​ക​ൾ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പു​തു​താ​യി ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും മെ​ക്കാ​നി​ക്കു​ക​ളെ​യും നി​യ​മി​ച്ചു. നാ​ല് ഡ്രൈ​വ​ർ​മാ​ർ, നാ​ല് ക​ണ്ട​ക്ട​ർ​മാ​ർ, ര​ണ്ട് മെ​ക്കാ​നി​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ 10 ജീ​വ​ന​ക്കാ​രെ​യാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം പൊ​ന്നാ​നി​യി​ൽ നി​ന്ന് മൂ​ന്ന് പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​ല​പ്പോ​ഴും പു​തി​യ സ​ർ​വി​സു​ക​ൾ​ക്കൊ​പ്പം നി​ല​വി​ലു​ള്ള സ​ർ​വി​സു​ക​ളെ​യും ബാ​ധി​ച്ചി​രു​ന്നു. ഡ്രൈ​വ​ർ​മാ​രു​ടെ​യും ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും അ​ഭാ​വം കാ​ര​ണം സ​ർ​വി​സു​ക​ൾ മു​ട​ങ്ങു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു.

പൊ​ന്നാ​നി ഡി​പ്പോ​യി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ സ​ർ​വി​സ് മു​ട​ങ്ങ​ലി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​കൂ എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി, പു​തി​യ നി​യ​മ​ന​ങ്ങ​ളു​ടെ കു​റ​വ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളും സ​ർ​വി​സ് ന​ട​ത്തി​പ്പി​നെ ബാ​ധി​ച്ചി​രു​ന്നു.

ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ.​പി. നൗ​ഷാ​ദ് അ​ലി എം.​എ​ൽ.​എ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര​മാ​യി ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി തീ​രു​മാ​നി​ച്ച​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ പൊ​ന്നാ​നി ഡി​പ്പോ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ത്തി​ന് വ​ലി​യൊ​ര​ള​വി​ൽ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പൊ​ന്നാ​നി​യി​ൽ നി​ന്ന് വി​വി​ധ റൂ​ട്ടു​ക​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ നി​യ​മ​നം ആ​ശ്വാ​സ​മാ​കും.