ബംഗ്ലാദേശി സ്ത്രീകളെ കണ്ണൂരിൽ എത്തിച്ചത് ആര്? പിന്നിൽ വൻ റാക്കറ്റെന്ന് നിഗമനം, അ​ന്വേ​ഷ​ണം ഊർജിതമാക്കി പൊലീസ്

ക​ണ്ണൂ​ര്‍: നി​യ​മാ​നു​സൃ​ത രേ​ഖ​ക​ളി​ല്ലാ​തെ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി വി​വി​ധ​യി​ട​ങ്ങ​ളി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്. ഇ​ത്ത​ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​വ​രെ​യും പി​ടി​കൂ​ടാ​ൻ നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ജി​ല്ല​യി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത് നാ​ല് ബം​ഗ്ലാ​ദേ​ശ് യു​വ​തി​ക​ളാ​ണ്. ബം​ഗ്ലാ​ദേ​ശ് ഫ​രീ​ദ്പൂ​ര്‍ അ​ബ്ദു​ള്ളാ​ബാ​ദ് സ്വ​ദേ​ശി​നി സ​ലീ​ന ഖാ​നെ (29) യാ​ണ് റെ​യി​ല്‍വേ​സ്റ്റേ​ഷ​ന് സ​മീ​പം മൈ ​സ്പാ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ആ​ദ്യം പി​ടി​കൂ​ടി​യ​ത്. പി​ന്നാ​ലെ ജ​മ​ല്‍പൂ​ര്‍ സ​രീ​ഷ്ബാ​രി​യി​ലെ ന​സ്മ അ​ക്ത​ര്‍ (40), ഖു​ല്‍ന ഭ​ഗ​ളി​യി​ലെ ത​സ്‌​ലീ​മ കാ​തൂ​ന്‍ (25), ഖു​ല്‍ന പൈ​ഗ​ച്ച​യി​ലെ മൊ​യ്‌​ന കാ​തൂ​ന്‍ (29) എ​ന്നി​വ​രെ​യും പി​ടി​കൂ​ടി.

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ജ​യ ഭ​ര​ത് റെ​ഡ്സി, എ.​സി.​പി എം.​പി. ആ​സാ​ദ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ടി. ​അ​ഖി​ലാ​ണ് യു​വ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ര്‍ സാ​ധു ബീ​ഡി ക​മ്പ​നി റോ​ഡി​ന് സ​മീ​പ​ത്തെ ഫ​ര്‍സീ​ന്‍ ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ വി​ദേ​ശ​വ​നി​ത​ക​ള്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.

ഇ​വ​ര്‍ പാ​സ്‌​പോ​ര്‍ട്ട്, വി​സ ഉ​ള്‍പ്പെ​ടെ​യു​ള്ള യാ​ത്ര​രേ​ഖ​ക​ളോ നി​യ​മാ​നു​സൃ​ത അ​നു​മ​തി​യോ ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. രാ​ജ്യം ക​ട​ന്ന് മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്കെ​ത്താ​ൻ നി​ര​വ​ധി രേ​ഖ​ക​ളും പ​രി​ശോ​ധ​ന​ക​ളും വേ​ണ​മെ​ന്നി​രി​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ല​രും എ​ത്തു​ന്ന​ത് എ​ന്ന​ത് ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്. അ​തി​ർ​ത്തി​യി​ലെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ പോ​ലും നോ​ക്കു​കു​ത്തി​യാ​ക്കി യു​വ​തി​ക​ളെ​യും മ​റ്റും രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന വ​ൻ ലോ​ബി ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​ര​വ​ധി ഏ​ജ​ന്റു​മാ​രാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​ത്.

ഇ​വ​രെ പ​റ്റി ചി​ല സൂ​ച​ന​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ക​ണ്ണൂ​രി​ൽ​ത്ത​ന്നെ ഇ​നി​യും ഇ​ത്ത​രം ആ​ളു​ക​ൾ എ​ത്തി ജോ​ലി ചെ​യ്യു​ന്ന​താ​യും വി​വ​ര​മു​ണ്ട്. സെ​ക്സ്, മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളും ഇ​തി​ന്റെ മ​റ​വി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന​യു​യു​ള്ള​തി​നാ​ൽ അ​തും അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​ണ്. നി​യ​മം ലം​ഘി​ച്ച് രാ​ജ്യം ക​ട​ന്നു​ള്ള മ​നു​ഷ്യ ഇ​റ​ക്കു​മ​തി​യാ​യ​തി​നാ​ൽ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര അ​ന്വേ​ഷ​ണ​വും ന​ട​ക്കും.