ഗവർണർക്കെതിരെ പ്രതിഷേധം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

Governor

തിരുവനന്തപുരം: ഗവർണർക്കെതിരെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിൽ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് കേസിൽ രണ്ടാം പ്രതി. ആകെ 104 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാല് പേരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കം കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.Governor

ഇന്ന് രാവിലെ നടന്ന പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതോടെ നേരിയ സംഘർഷമുണ്ടായി. പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു. ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് നേതാക്കൾ ആരോപിച്ചു. എസ്എഫ്‌ഐയുടെ പ്രതിഷേധമെന്തിനാണെന്ന് കമ്മീഷണറോട് ചോദിക്കണമെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *