ഭിന്നശേഷി സൗഹൃദത്തിൽ കേരളത്തിന് മാതൃകയായി പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്
കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 941 പഞ്ചായത്തുകളിൽ നിന്നും ഭിന്നശേഷിക്കാർക്കായി ഏറ്റവും മികച്ച പ്രവർത്തനം നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തായി കേരള സാമൂഹ്യ നിതി വകുപ്പ് പുൽപ്പറ്റ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിന് ഈ അവാർഡ് കരസ്ഥമാക്കാൻ സാധിച്ചത്. സംസ്ഥാനത്തിലെ മികച്ച ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പുൽപ്പറ്റ ഗ്രാമപഞ്ചായത്തിന് ഇന്നലെ കോഴിക്കോടിൽ വച്ച് നടന്ന പ്രൗഢഗംഭീര സദസ്സിൽ കേരളത്തിന്റെ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുരസ്കാരവും പ്രശസ്തി പത്രവും കൈമാറി
2022-23 വർഷത്തിൽ സമാനതകളില്ലാത്ത വ്യത്യസ്തതയാർന്ന നിരവധി പ്രവർത്തനങ്ങളാണ് പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലും, ഗ്രാമപഞ്ചായത്ത് നേരിട്ടും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും, പുനരധിവാസത്തിനും, തൊഴിലധിഷ്ഠിത പ്രവർത്തനങ്ങളിലും, ഭിന്നശേഷിക്കാരുടെ പരിമിതികളെ മറികടക്കുന്നതിനും ആവശ്യമായ സഹായ ഉപകരണങ്ങളും നൽകുകയും, ഓരോ ഭിന്നശേഷിക്കാർക്കും ആവശ്യമായ മുഴുവൻ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തി സാമൂഹികമായ ചുറ്റുപാടുകളിൽ ഉയർത്തിക്കൊണ്ടു വരുന്നതിനും, അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത മറ്റനേകം മേഖലകളിലും ഭിന്നശേഷി സൗഹൃദത്തിൽ മറ്റു പഞ്ചായത്തുകൾക്ക് അസൂയാവഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചാണ് പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് ഈ അവാർഡ് കരസ്ഥമാക്കിയത് ഇന്നലെ നടന്ന പരിപാടിയിൽ പുൽപറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി അബ്ദുറഹ്മാൻ സാഹിബ് ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ വാർഡ് മെമ്പർമാരും, ICDS സൂപ്പർവൈസർ, ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ അധ്യാപകർ, PTA പ്രസിഡണ്ട്, മുതലായവർ പങ്കെടുത്തു.