പച്ചക്കറി ഉല്‍പ്പാദനത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കാൻ ഖത്തര്‍.

Qatar

ദോഹ: ദേശീയ ഭക്ഷ്യ സുരക്ഷാ നയത്തിന്റെ ഭാഗമായി പച്ചക്കറി ഉല്‍പ്പാദനത്തില്‍ വൻ മുന്നേറ്റമുണ്ടാക്കാൻ ഖത്തർ. 2030 ഓടെ ആവശ്യമായ പച്ചക്കറിയുടെ പകുതിയില്‍ കൂടുതല്‍ രാജ്യത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. 950 ലേറെ കാർഷിക ഫാമുകളാണ് ഖത്തറിലുള്ളത്. ജൈവ ഉൽപന്നങ്ങൾ കൃഷി ചെയ്യുന്നതിനുള്ള ഭൂമി കഴിഞ്ഞ വർഷം 100 ശതമാനം വർധിച്ചു. 2024-ൽ 26 ദശലക്ഷം കിലോഗ്രാമിലധികം പ്രാദേശിക പച്ചക്കറികൾ മഹാസീൽ കമ്പനി വിപണനം ചെയ്തു. 2030 ഓടെ മാംസത്തിൻ്റെയും മത്സ്യത്തിൻ്റെയും ഉൽപ്പാദനം യഥാക്രമം 30 ശതമാനവും 80 ശതമാനവുമാണ് ലക്ഷ്യമിടുന്നത്. പാല്‍, കോഴി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കലും ഭക്ഷ്യ സുരക്ഷാ നയത്തിന്റെ ഭാഗമാണ്.Qatar

Leave a Reply

Your email address will not be published. Required fields are marked *