ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ

Rape case: Idavela-babu arrested

 

കൊച്ചി: പീഡനക്കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. കൊച്ചിയിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം നടനെ വിട്ടയക്കും.

‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

അതേസമയം ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹരജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖിനെക്കുറിച്ച് വിവരമില്ല. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടന്നിട്ടില്ലെന്നാണ് നിഗമനം. അതിനിടെ ഇന്നലെ രാവിലെ മുതൽ സ്വിച്ച് ഓഫ് ആയിരുന്ന നടന്‍റെ മൊബൈൽ ഫോൺ ഓൺ ആയി.

Leave a Reply

Your email address will not be published. Required fields are marked *