അൻവാറിൽ”വായന കൂട്ടം ” ഉദ്ഘാടനം ചെയ്തു
കുനിയിൽ : അൽ അൻവാർ യൂ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ “വായന കൂട്ടം “രൂപീകരിച്ചു. സാഹിത്യ മേഖലയിൽ തൽപരരായ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം യുവ എഴുത്തുകാരി നജ്ല പുളിക്കൽ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ നഫ്‌ലത്ത് കെ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ യൂസഫ് കെ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചന്ദ്രദാസ്, സ്റ്റാഫ് സെക്രട്ടറി ഹമീദലി എൻ ടി, മുസ്തഫ കെ കെ, നസീബ കെ കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.