5906 അധ്യാപകരെ നിയമിക്കാൻ ശിപാർശ; 1106 സർക്കാർ സ്കൂളുകളിൽ മാത്രം 3080 തസ്തികൾ

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2313 സ്‌കൂളുകളിൽ നിന്നും 6005 തസ്തികകളാണ് ആകെ സൃഷ്ടിക്കേണ്ടത്. ഇതുസംബന്ധിച്ച ശിപാർശ ധനവകുപ്പിന് കൈമാറി.

1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്.

ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ പത്തനംതിട്ട ജില്ലയിലാണ് സൃഷ്ടിക്കേണ്ടത്, 62.

  • എച്ച്.എസ്.ടി – സർക്കാർ – 740, എയിഡഡ് – 568
  • യു.പി.എസ്.ടി – സർക്കാർ – 730, എയിഡഡ് – 737
  • എൽ.പി.എസ്.ടി – സർക്കാർ -1086, എയിഡഡ് – 978
  • എൽ.പി, യു.പി സ്കൂളുകളിലെ മറ്റു തസ്തികകൾ – സർക്കാർ – 463, എയിഡഡ് – 604

Leave a Reply

Your email address will not be published. Required fields are marked *