നിപയിൽ ആശ്വാസം; മരിച്ച യുവാവിൻറെ മാതാവും ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരും നെഗറ്റീവ്

Relief in Nipah; 10 people, including the mother, relatives and the doctor who treated the deceased, tested negative

 

മലപ്പുറം: സംസ്ഥാനത്ത് ഇന്നും നിപയിൽ ആശ്വാസം. നിരീക്ഷണത്തിലുണ്ടായിരുന്ന 10 പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ 26 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവരുടെ ഫലം നെ​ഗറ്റീവായതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 266 ആയി. മരിച്ച യുവാവിൻറെ മാതാവും അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെയാണ് ഇന്ന് നെഗറ്റീവ് ആയത്.

176 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലും 90 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലും ഉൾപ്പെട്ടവരാണ്. ഇതിൽ 81 ആരോഗ്യ പ്രവർത്തകരുമുണ്ട്. 11 പേരെയാണ് ഇന്ന് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി.ത്. ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ 175 പനി കേസുകൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *