റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കൺവൻഷൻ സംഘടിപ്പിച്ചു.

Retired Arabic Teachers Federation organized convention.

 

അരീക്കോട് : NSS കേമ്പുകളിലും മറ്റും സ്വവർഗ ലൈംഗികതയും ലിബറലിസവും ചർച്ചയാക്കി വിദ്യാർത്ഥികളെ അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢ നീക്കങ്ങളെ അധികൃതരും സമൂഹവും ചെറുക്കണമെന്ന്
അരീക്കോട് ചേർന്ന റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സബ്ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഉത്തമ സമൂഹത്തെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് വിദ്യാഭ്യാസ രംഗം വ്യതിചലിച്ച് സമൂഹത്തെ തെറ്റായദിശയിലേക്ക് നയിക്കാനുള്ള പ്രവണതകളെ രക്ഷിതാക്കളും സമൂഹവും തള്ളിക്കളയണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കാതെ മൗനം പാലിക്കുന്ന സർക്കാർ നീക്കത്തിനെതിരെ യോജിച്ച പോരാട്ടത്തിന് സർവ്വീസ് സംഘടനകൾ രംഗത്ത് വരണമെന്നും
കൺവൻഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടരി കെ. അബ്ദുസ്സലാം സുല്ലമി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് വി.പിശിഹാബുദ്ദീൻ അൻവാരി ആധ്യക്ഷം വഹിച്ചു. മുതിർന്ന റിട്ടയേഡ് അധ്യാപകൻ വീരാൻകുട്ടി മൗലവി ഇരിവേറ്റിയെ കെ. സുലൈമാൻ മാസ്റ്റർ ആദരിച്ചു. പ്രൊഫ: എൻ വി സകരിയ്യ, ജില്ലാ ട്രഷറർ മുഹമ്മദ് ഖർളി, സ്റ്റേറ്റ് എക്സി അംഗം വൈ പി അബൂബക്കർ മാസ്റ്റർ, സബ് ജില്ലാ സെക്രട്ടരി എ.എം റഫീഖ് പെരുമ്പറമ്പ, കരീം തൃക്കളയൂർ വനിതാ വിംഗ് കൺവീനർ പി.എസ് മൈമൂന, സി.എൻ അസൈനാർ കുനിയിൽ, അബ്ദുർറ റസാഖ് വടശ്ശേരി പ്രസംഗിച്ചു.

 

Retired Arabic Teachers Federation organized convention.

Leave a Reply

Your email address will not be published. Required fields are marked *