അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്ക്: രണ്ട് പൊലീസുകാർ അറസ്റ്റിൽ
എറണാകുളം: അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്കുള്ള രണ്ട് പൊലീസുകാർ കൊച്ചിയിൽ അറസ്റ്റിൽ. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ രമേശൻ, പാലാരിവട്ടം സ്റ്റേഷനിലെ എ എസ് ഐ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. കടവന്ത്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.unethical center
ഇന്ന് രാവിലെയാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നഗരത്തിൽ പ്രവർത്തിക്കുന്ന അനാശ്യാസ കേന്ദ്രങ്ങളിൽ ഒക്ടോബറിൽ പരിശോധന നടത്തിയിരുന്നു.
ഇതിനിടയിൽ കടവന്ത്രയിലെ ഒരു അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പിൽ രണ്ട് പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ ഇത് സംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.