റോവേഴ്സ് ക്ലബ്ബ്‌ എൻവിറ നാലാമത് മലബാർ ജലോത്സവം; വിജയിയായി VYCC വാവൂർ

Rovers Club Envira 4th Malabar Water Festival; VYCC Vavoor as the winner

 

കിഴുപറമ്പ : റോവേഴ്സ് ക്ലബ്ബ്‌ കല്ലിങ്ങൽ സംഘടിപ്പിച്ച നാലാമത് എൻവിറ മലബാർ ജലോത്സവത്തിൽ വിജയിയായി VYCC വാവൂർ. മൈത്രി വെട്ടുപാറ രണ്ടാം സ്ഥാനവും, ബോചാസ് കർഷകൻ ഓത്തുപള്ളിപ്പുറായ മൂന്നാം സ്ഥാനവും മാഞ്ചസ്റ്റർ മേലേപറമ്പ വെട്ടത്തുർ നാലാം സ്ഥാനവും നേടി. .ടി വി ഇബ്രാഹിം എം.ൽ. എ മത്സരം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഉമ്മർ പുതുക്കുടി അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത്‌ മെമ്പർ റൈഹാനത്ത് കുറുമാടൻ, കിഴുപറമ്പ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ, ചേക്കു ആയംകുടി, കെ രത്നകുമാരി, പി കെ മുഹമ്മദ്‌ അസ്‌ലം, ജംഷിറ ബാനു എം ടി,എം എം മുഹമ്മദ്‌, സാക്കിയ നിസാർ വൈ പി, പി കെ കമ്മദ് കുട്ടി ഹാജി, സിപിഎം റഫീഖ്, വൈ പി നിസാർ, കെ അബൂബക്കർ, എ വി സുധീർ, എം കെ ഫാസിൽ, റഹ്മത്തുള്ള മുക്കോളി, രാജൻ പി, അലി എടത്തനകണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വാഗത സംഗം കൺവീനർ നിയാസ് എം സി സ്വാഗതവും, സെക്രട്ടറി റഫീഖ് കറുത്തെടത്ത് നന്ദിയും പറഞ്ഞു. സമാപന ചടങ്ങ് അസിസ്റ്റന്റ് കമാന്റണ്ട് എം എസ് പി മലപ്പുറം പി ഹബീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്‌ ചെയർമാൻ ജലീൽ എടക്കര അധ്യക്ഷൻ ആയിരുന്നു. ചേക്കു ആയംകുടി, മുഹമ്മദ്‌ സുബുക്കി ഫെറോപ്ലൈ, അഫ്താബ് കാരങ്ങാടൻ ഡിഡെക്കോർ, പി കെ കമ്മദ് കുട്ടി ഹാജി, മുഹമ്മദലി എൻവിറ, ദിൽഷാബിൻ ക്ലെന്റ്, അലി അണ്ണടമ്പൻ,ശംസുദ്ധീൻ എം.സി എന്നിവർ സംബന്ധിച്ചു. ക്ലബ്ബ്‌ പ്രസിഡന്റ്‌ മാട്ടത്തൊടി നസീം സ്വാഗതവും, ഷഫീക് കെ നന്ദിയും പറഞ്ഞു.

 

Rovers Club Envira 4th Malabar Water Festival; VYCC Vavoor as the winner

Leave a Reply

Your email address will not be published. Required fields are marked *