സമന്വയം-2023: NSS സപ്തദിന സഹവാസ ക്യാമ്പിനു തുടക്കം
അരീക്കോട്: സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്ത ദിന സഹവാസ ക്യാമ്പ് സമന്വയം-2023 വെള്ളേരി കലം എൽ.പി സ്കൂളിൽ ആരംഭിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അബ്ദുഹാജി ഉദ്ഘാടനം ചെയ്തു.bവിദ്യാഭ്യാസ – ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, പ്രിൻസിപ്പൽ കെ.ടി മുനീബുറഹ്മാൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ. അബ്ദുനസീർ, സി.മഞ്ജുള, അബ്ദുൽ അസ്‌ലം, റജീന സയ്യിദലി, റിൻഷാന സംസാരിച്ചു. കടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച വിളമ്പര റാലി കലം സ്കൂൾ മാനേജരും പൊതു പ്രവർത്തകനുമായ പി. ഹംസ ഫ്ലാഗ് ഓഫ് ചെയ്തു ‘മാലിന്യമുക്ത നവ കേരളം’ മുഖ്യ പ്രമേയമായ ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവൽക്കരണം, പ്രഥമ ശുശ്രൂഷ പരിശീലനം, പോൾ ബ്ലഡ് ആപ് പരിചയപ്പെടുത്തൽ, വൈവിധ്യമാർന്ന ക്ലാസുകൾ, വിവിധ നിർമാണ പ്രവർത്തനങ്ങൾ എന്നിവയാണ് സംഘടിപ്പിക്കുന്നത്.
Samanwayam 23; NSS Seven-Day Camp Begins