കിടപ്പിലായ രോഗികൾക്കുള്ള കട്ടിൽ കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് 2023 24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കിടപ്പിലായ രോഗികൾക്കുള്ള കട്ടിൽ കൈത്താങ്ങ്, പദ്ധതിയുടെയും വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതി ‘ഒപ്പരം’ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ വാസൂ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ ടി അലീമ കെട്ടി മുഹമ്മദ് കുട്ടി, ഹസനത്ത് കുഞ്ഞാണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാജിത യു, ജമീല സി, സക്കീന എം ഐ സി ഡി എസ് സൂപ്പർ വൈസർ ബാസിമ, ആസൂത്രണ സമിതി അംഗങ്ങളായ എൻ കെ യൂസഫ് മാസ്റ്റർ, പാലത്തിങ്ങൽ അഷ്റഫ്, ടി മുജീബ്, കെ അനൂപ്, എന്നിവർ പങ്കെടുത്തു