കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കണ്ണൂർ വളക്കൈയിലാണ് അപകടം. വളക്കൈ വിയറ്റ്നാം റോഡിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.tragic
ഇന്ന് വൈകുന്നേരം നാലരയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പാലത്തിന് സീപത്തുവെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി മടങ്ങി വരുമ്പോഴായിരുന്നു അപകടം. 15 കുട്ടികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ വിദ്യാർഥികളെ തളിപ്പറമ്പ സഹകരണാശുപത്രിയിലും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.