കോഴിക്കോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ടു

കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) മരണപ്പെട്ടു. ജോലി ചെയ്യുന്ന സൈബർ പാർക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

സി.എ. അസീസിന്റെയും (കോയമോൻ) പുതിയപുര (ഉസ്താദിൻറവിടെ) ആയിശബിയുടെയും മകളാണ്. ഭർത്താവ്: മനാഫ് (ദുബായ്), മകൻ: അർഹാം.

പോസ്റ്റ്മോർട്ടത്തിന് ശേഷം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് ‘ബൈത്തുൽ സഫ’യിലേക്ക് മയ്യത്ത് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *