‘സർവീസ് നെവർ എന്റ്സ്’ ടീച്ചേഴ്സ് മൂവ്മെന്റ് യാത്രയയപ്പും സ്വീകരണവും സംഘടിപ്പിച്ചു
മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ എസ് ടി എം ) മുക്കം ഉപജില്ല കമ്മറ്റി യാത്രയയപ്പും സ്വീകരണവും സംഘടിപ്പിച്ചു. ‘സർവീസ് നെവർ എന്റ്സ്’ എന്ന തലക്കെട്ടിൽ മുക്കം സ്റ്റാർ ഹോട്ടലിൽ നടന്ന ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ജില്ല നേതാക്കൾക്കുള്ള സ്വീകരണവും വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് പി ജാഫർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് എം മുനീബ് അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ കൗൺസിലർ എ ഗഫൂർ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. അസെറ്റ് സംസ്ഥാന ചെയർമാൻ എസ് കമറുദീൻ മുഖ്യപ്രഭാഷണം നടത്തി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുറഷീദ് അനുമോദന ഭാഷണം നടത്തി. അസെറ്റ് ജില്ലാ ചെയർമാൻ ഡോ: കെ.ജി മുജീബ്, കെ എസ് ടി എം ജില്ല വൈസ് പ്രസിഡന്റുമായ കെ ടി ഷബീബ, ഷാഹുൽ ഹമീദ് ആശംസകൾ നേർന്നു. വിരമിക്കുന്നവർക്കും ജില്ല ഭാവരവാഹികൾക്കും പൊന്നാട അണിയിച്ചു. കെ ഇ ജമാൽ, മുനവ്വർ, ഷൈമ എന്നിവർ ഗാനമാലപിച്ചു. കെ എസ് ടി എം ജില്ല പ്രസിഡന്റ് എം പി ഫാസിൽ, ജനറൽ സെക്രട്ടറി വി പി അഷ്റഫ്, വിരമിക്കുന്ന അധ്യാപകരായ എം വി അബ്ദുറഹ്മാൻ, റസിയ ബീഗം എന്നിവർ മറുപടി പ്രസംഗം നടത്തി. കെ.പി മുജീബ് റഹ്മാൻ സ്വാഗതവും ഇ.കെ അൻവർ സാദത്ത് ഇ.കെ. നന്ദിയും പറഞ്ഞു.