കുവൈറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം: ആറുപേര്‍ മരിച്ചു

Six dead in Kuwait apartment fire

 

കുവൈറ്റില്‍ റിഗയ് പ്രദേശത്തെ അപാര്‍ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 6 ആയി ഉയര്‍ന്നു.അപകടത്തില്‍ ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മരിച്ച എല്ലാവരും സുഡാന്‍ സ്വദേശികള്‍ ആണ്. (Six dead in Kuwait apartment fire)

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിക്കാണ് ദാരുണമായ സംഭവം നടന്നത് . പതിനഞ്ചില്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരില്‍ 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്.സുഡാന്‍ സ്വദേശികള്‍ ആയ ബാച്ചിലേഴ്സ് ആണ് ഈ ഫ്‌ലാറ്റുകളില്‍ താമസിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ താഴേക്ക് ചാടിയതിനെ തുടര്‍ന്നാണ് പലര്‍ക്കും പരുക്കേറ്റത് . തൊട്ടടുത്തുള്ള പ്രദേശമായ – അര്‍ദിയ, ഷുവയ്ഖ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നി ശമന സേന വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അതേസമയം കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട് . മരിച്ച വ്യക്തികളുടെ വിവരങ്ങളും അപകട കാരണവും മറ്റുീ അധികൃധര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കുവൈറ്റ് ആഭ്യന്തരമന്ത്രാലയവും, സിവില്‍ ഡിഫന്‍സ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *