SKSSF അരീക്കോട് മേഖല പടർപ്പ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു

SKSSF organized a night camp in Areekode area

സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ SKSSF മുപ്പത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അരീക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴുപറമ്പ് ലിവാഉൽ ഹുദാ അറബിക് കോളേജിൽ പടർപ്പ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു. മേഖലയിലെ 57 യുണിറ്റുകളിൽ നിന്നുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. SYS ഏറനാട് മണ്ഡലം പ്രസിഡണ്ട് റഷീദ് ദാരിമി പൂവത്തിക്കൽ പതാക ഉയർത്തി. വൈ പി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ലത്തീഫ് വാഫി അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ, സിറാജ് സാഹിബ് പുത്തൂർ മടം, മുനവ്വർ പന്നിപ്പാറ വിഷയമവതിപ്പിച്ചു. ലിവാഉൽ ഹുദാ വിദ്യാർത്ഥികൾ ബുർദാലാപനം നടത്തി. മൻസൂർ വാഫി സമാപന ദുആക്ക് നേതൃത്വം നൽകി . ഐപി ഉമർ വാഫി, ടികെ റഷീദ് വാഫി, യഹിയ ഫൈസി, നജുമുദ്ധീൻ വല്ലയിൽ , ഷാഫി യമാനി പങ്കെടുത്തു. SKSSF organized a night camp in Areekode area.

 

SKSSF organized a night camp in Areekode area.

Leave a Reply

Your email address will not be published. Required fields are marked *