കിടപ്പുരോഗീ കുടുംബ സംഗമം ‘സ്നേഹ സ്പർശം’ സംഘടിപ്പിച്ചു.

sneha sparsham ; family meet

 

മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിതിന്റെയും പെയിൻ ആൻ്റ് പാലിയേറ്റീവ് അസോസിയേഷൻ്റേയും
കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ കിടപ്പുരോഗീ കുടുംബ സംഗമം ‘സ്നേഹ സ്പർശം’ സംഘടിപ്പിച്ചു. കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി കിടപ്പ് രോഗികൾക്ക് ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സുദിനമാണ് സമ്മാനിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്നേഹക്കൂട്ടിൽ പതിറ്റാണ്ടുകളായി കിടപ്പിൽ കഴിയുന്ന രോഗികളും പരിചാരകരുമായി 500ഓളം പേർ ഒത്തുകൂടി.
നാട്ടുകാരും പാലിയേറ്റീവ് പ്രവർത്തകരും ഏകമനസ്സോടെ വളണ്ടിയർമാരായ സംഗമത്തിൽ രോഗികളെ കൊണ്ടുവരൽ, ഭക്ഷണം, കലാപരിപാടികൾ, തിരിച്ചുപോകുമ്പോൾ സമ്മാനപ്പൊതി തുടങ്ങി രോഗികൾക്കാവശ്യമായതെല്ലാം നാട്ടുകാരുടെയും വളണ്ടിയർമാരുടെയും പങ്കാളിത്തത്തോടെയായിരുന്നു.

സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. പാലിയേറ്റീവ് അസോസിയേഷൻ കൺവീനർ എം. അബ്ദുറഹിമാൻ, മെഡിക്കൽ ഓഫീസർ ഡോ .രേഖ, എം വിജയൻ ഡോ .ശ്യാം മുതലിയാർ, ആനി മുതലിയാർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസി: അരിയിൽ അലവി, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസ്സൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ വി. ഷംലൂലത്ത്, സി.ടി.സി അബ്ദുല്ല, ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.കെ നദീറ സുഹ്റ വെള്ളങ്ങോട്ട്, കെ പി സൂഫിയാൻ, ഖത്തർ ചാപ്റ്റർ പ്രസിഡൻ്റ്, നൗഫൽ കട്ടയാട്ട് , സി പി ബഷീർ, കെ കെ.ശിഹാബ്, എം എ നജീബ്, പി എം അബ്ദുൽ നാസർ, മജീദ് കൂവ്വപാറ, പി.സി അബ്ദു റഹിമാൻ, റിനീഷ് കളത്തിങ്ങൽ, നിയാസ് ചോല, ടി ടി അബ്ദുറഹ്മാൻ , സി.ടി സലീ ജ എ.എം ബഷീർ, നിസാർ കൊളായി, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

 

sneha sparsham ; family meet

Leave a Reply

Your email address will not be published. Required fields are marked *