അരീക്കോട് ചാലിയാർ തീരം മാലിന്യ മുക്തമാക്കി എസ്.ഒ.എച്ച്.എസ് എസ് എൻ.സി.സി കേഡറ്റുകൾ
അരീക്കോട്: കടല്‍ത്തീരങ്ങളും ബീച്ചുകളും ജലാശയങ്ങളും മാലിന്യമുക്തമാക്കുന്നതിനായി ദേശീയതലത്തില്‍ നടക്കുന്ന പുനീത്ത് സാഗര്‍ അഭിയാന്റെ ഭാഗമായി 29 കേരള ബറ്റാലിയന് കീഴിൽ പ്രവർത്തിക്കുന്ന അരീക്കോട് സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ അരീക്കോട് ചാലിയാർ ത്തീരം വൃത്തിയാക്കി. ബോധവൽക്കരണ റാലിയും ക്ലാസ്സും സംഘടിപ്പിച്ചു.
പ്രധാനധ്യാപകൻ സി.പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു, അസോസിയേറ്റ് എൻ.സി.സി ഓഫിസർ എ.നൂറുദ്ദീൻ അധ്യക്ഷനായി,സ്റ്റാഫ് സെക്രട്ടറി സി.മുഹമ്മദ അസ്ലം, ഡോ: എൻ.ലബീദ് എൻ.സി.സി കേഡറ്റുകളായ കോർപറൽ പി.സി മുനവ്വിറ, മുഹമ്മദ് മുസ്തഫ, മുഹമ്മദ് നജ് വാൻ തുടങ്ങിയവർ സംസാരിച്ചു. SOHSS NCC cadets