നൂറ് പുസ്തകങ്ങൾ സമ്മാനിച്ച് SOHSS NSS വിദ്യാർത്ഥികൾ മാതൃകയായി
അരീക്കോട് : NSS തനത് പദ്ധതിയുടെ ഭാഗമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ NSS ദത്ത് ഗ്രാമമായ വെള്ളേരി പഞ്ചായത്ത് ലൈബ്രറിക്ക് NSS മെമ്പർമാർ നൂറ് വിവിധങ്ങളായ പുസ്തകങ്ങൾ സമ്മാനിച്ചു. ഇന്ന് അന്ന്യം നിന്ന് പോകുന്ന വായനയെ പരിപോഷിപ്പിക്കുന്നതിന്ന് വേണ്ടിയാണ് ഈ ദൗത്യം ഏറ്റടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. NSS സപ്ത ദിന ക്യാമ്പിനോടാനുബന്ധിച്ചു വിദ്യാർത്ഥികൾ സ്നേഹാരമം നിർമിച്ചത് പ്രസ്തുത ലൈബ്രറി യുടെ സമീപമായിരുന്നു. പുസ്തക വിതരണ ഉത്ഘാടനം നാട്ടുകാരുട സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നൗഷർ കല്ലട നിർവഹിച്ചു. NSS പ്രോഗ്രാം ഓഫീസർ നസീർ ചെറുവാടി, മുഹമ്മദ് റബീഹ്, സഫ്‌വാൻ, മാസിൻ യാക്കൂബ്, റിൻഷാന, ജാനകി ടീച്ചർ. അബൂബക്കർ, മുസ്തഫ പി എന്നിവർ സംസാരിച്ചു.