ബഡ്സ് വിദ്യാലയത്തിന് സ്ഥലം കൈമാറൽ ചടങ്ങ് നടത്തി സ്പീക്കർ AN ഷംസീർ.
പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ബഡ്സ് വിദ്യാലയത്തിനു വേണ്ടി ഹുസൈൻ ഹാജി മെമ്മോറിയൽ ട്രസ്റ്റ് നൽകിയ 20 സെന്റ് സ്ഥലത്തിന്റെ രേഖകൾ നൽകുന്നതിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ AN ഷംസീർ നടത്തി. എംഎൽഎ Tv ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്റർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ബേബി രജനി, ചെയർമാൻ സിദ്ദീഖ്. ഐഷാബി ടീച്ചർ സുഹറ ചേലാട്ട്, ബ്ലോക്ക് മെമ്പർമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ പുളിക്കൽ പഞ്ചായത്ത് പരിവാർ പ്രസിഡണ്ട് മജീദ് പാലാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു