ഭീതി പരത്തി തെരുവ് നായ ആക്രമണം; വാക്സിനേഷൻ നൽകി ചെറുകാവ് ഗ്രാമപഞ്ചായത്ത്.
കഴിഞ്ഞ ദിവസം ചെറുകാവ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടെ തെരുവ് നായ ആക്രമണം ഉണ്ടാവുകയും പത്തിലേറെ പേർക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. ഇതോടെ ഭീതിയിലായ നാട്ടുകാരും പ്രസിഡണ്ടും നായയെ പിടിക്കുടുന്നതിനായി ടി.ഡി.ആർ.ഫ് വളണ്ടിയർമാരുടെ സഹായം തേടിയിരുന്നു. തുടർന്ന് അടിയന്തിരമായി ഗ്രാമ പഞ്ചായത്തും മൃഗാശുപത്രി അതികൃതരും ചേർന്ന് ആന്റി റാബിസ് വാക്സിനേഷൻ നടപടി ആരംഭിച്ചത്. സുരേഷ് കുഴിമണ്ണയുടെ നേതൃത്വത്തിൽ ഉള്ള ടി.ഡി.ആർ.എഫ് അനിമൽ റെസ്ക്യൂ ടീം ആണ് നായകളെ പിടിക്കുടുന്നതിനായി ഗ്രാമപഞ്ചായത്തിനെ സഹായിക്കുന്നത്. ചാമപറമ്പിൽ നടന്ന വാക്സിനേഷൻ ഉദ്‌ഘാടനം ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ അബ്ദുല്ല കോയ നിർവഹിച്ചു. മെമ്പർമാരായ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളീധരൻ, ഫജർ കുണ്ടലകാടൻ വെറ്റിനറി ഡോക്ടർ അൻവർ , എൽ ഐ അരവിന്ദ് , ടി ഡി ആർ.എഫ് വളണ്ടിയർമാരായ ജിതേഷ് നിലമ്പൂർ, മുകേഷ് അരീക്കോട് , ഹസീബ് പുളിയമ്പറമ്പ്, ഷബീബ് കരുവാങ്കല്ല, പ്രിത്യുൻ ചെറുകാവ്, മുസ്ഫർ പുളികൽ എന്നിവർ പങ്കെടുത്തു.
Stray dog attack spreading fear; Cherukav gram panchayat given vaccination.