സ്‌കൂളിലെ കിണറ്റിൽ വിദ്യാർഥി വീണു; രക്ഷപ്പെടുത്തി ജീവനക്കാർ

Student fell into school well; The staff rescued the child

 

കൊല്ലം: സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർഥിക്ക് പരിക്ക്. കൊല്ലം കുന്നത്തൂർ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫെബിനാണ് പരിക്കേറ്റത്.

സ്കൂൾ ജീവനക്കാരൻ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. ഇന്ന രാവിലെ 9മണിയോടെയാണ് അപകടം. എന്നാൽ കുട്ടി എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്.

തലയ്ക്കും നടുവിനും പരുക്കേറ്റ വിദ്യാർഥി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *