വേറിട്ട പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിന് പ്രൊഫ. കെ എ ജലീൽ പുരസ്കാരം

Sulla Mussalam Oriental Higher Secondary School in recognition of special activities.

സാമൂഹിക ഉൾച്ചേർക്കൽ മുഖ്യപ്രമേയം ആക്കി കേരളത്തിലെ വിദ്യാലയങ്ങളിലെ വേറിട്ട പ്രവർത്തനങ്ങൾ മൂല്യനിർണയത്തിന് വിധേയമാക്കിയപ്പോൾ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ സ്‌കൂളിന് മികവിന്റെ പുരസ്കാരം. പി എം ഫൌണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരമാണ് സ്‌കൂളിനെ തേടിയെത്തിയത്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള പുരസ്കാരം ഡിസംബർ 2 ന് എറണാകുളം ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ വെച്ച് നിയമസഭാ സ്പീക്കർ എൻ ഷംസീറിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങും.

മികവാർന്ന അക്കാദമിക നേട്ടങ്ങൾക്കൊപ്പം വള്ളിക്കാപറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈൻഡിലെ വിദ്യാർത്ഥികളുമായി ചേർന്ന് നടത്തുന്ന സവിശേഷപദ്ധതിയായ ‘സിംബയോസിസ് ‘,സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ഏഴ് കൂട്ടുകാർക്ക് വീടൊരുക്കിയ “കൂട്ടായ്മയുടെ കൈപ്പുണ്യം” എന്ന പേരിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ്, കാർഷിക സംസ്കാരം വളർത്താൻ വർഷംതോറും നടത്തുന്ന ബിരിയാണിപ്പാടം, അവിൽപ്പാടം തുടങ്ങിയ പേരുകളിൽ നടത്തുന്ന നെൽകൃഷി, മതേതര മൂല്യങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ദണ്ഡി യാത്രയുടെ പുനരാവിഷ്കാരം’, 20000 ബുക്ക് ചാലഞ്ച്& ‘ഫെസ്റ്റോ ലെറ്റ്‌’ സാംസ്‌കാരിക മേള, വൃദ്ധജനങ്ങളെ ചേർത്തുപിടിക്കുന്നതിന് നടത്തിയ ‘ഉപ്പിലിട്ട ഓർമ്മകൾ’, ഏറ്റവും വലിയ സാമൂഹിക വിപത്തായ ലഹരിക്കെതിരെ പൊതുജനങ്ങളെ ചേർത്ത്പിടിച്ചു, ഋഷിരാജ് സിംഗ് ഐ പി എസ് നെ പങ്കെടുപ്പിച്ചു നടത്തിയ പ്രവർത്തനങ്ങൾ, 7000 പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചു നടത്തിയ ഗ്ലോബൽ അലമ്നി മീറ്റും ഇതിന്റെ തുടർച്ചയായി പൊതു വിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃകയായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ‘സോൾ’ ഏറ്റെടുത്ത ‘പ്രൗഢം’ എന്ന 11കോടി രൂപയുടെ സ്കൂൾ നവീകരണ പദ്ധതി തുടങ്ങിയവ വേറിട്ട പ്രവർത്തനങ്ങളായി.

 

Also Read : അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ;ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റ്

 

കോവിഡ് കാലത്ത് സ്കൂൾ നടത്തിയ സാമൂഹിക പ്രവർത്തനങ്ങളും വിലയിരുത്തപ്പെട്ടു. ‘ഒപ്പമുണ്ട് ഓറിയന്റൽ’ പദ്ധതിക്ക് ഓൺലൈൻ ക്‌ളാസുകൾ ഫലപ്രദമാക്കാൻ കുട്ടികൾക്കു വിതരണം ചെയ്ത മൊബൈൽ ഫോൺ, ടാബ്, TV എന്നിവക്ക് പുറമെ ഭക്ഷ്യ കിറ്റ്, ഓറിയന്റൽ ലൈവ് അഥവാ ‘ഓലൈവ്’ എന്ന സ്കൂളിന്റെ സ്വന്തം ഓൺലൈൻ പഠന പ്ലാറ്റ്ഫോം, ഫോട്ടോൺ മീഡിയ സ്റ്റുഡിയോ, വെള്ളപ്പൊക്കത്തിൽ തകർന്ന സ്കൂളിലെ ലൈബ്രറി ശക്തികരണം തുടങ്ങിയവയും ഏറെ പ്രശംസിക്കപ്പെട്ടു.

പ്രൊഫ. കെ എ ജലീലിന്റെ നാമധേയത്തിൽ ആണ് വിദ്യാലയങ്ങൾക്ക് അവാർഡ് ഏർപ്പെടുത്തിയത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് പുറത്തൂർ ഗവ. യുപി സ്‌കൂളിനാണ്. വയനാട് അഞ്ചു കുന്ന് ഗാന്ധി മെമ്മോറിയൽ സ്‌കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. പ്രമുഖ വ്യവസായി ഗർഫാർ മുഹമ്മദലി ചെയർമാൻ ആയ പി എം ഫൌണ്ടേഷൻ വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ നീതിയും ലിംഗ നീതിയും ഉറപ്പ് വരുത്താൻ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.

SullaMussalam Oriental Higher Secondary School in recognition of special activities.

 

Sulla Mussalam Oriental Higher Secondary School in recognition of special activities.

Leave a Reply

Your email address will not be published. Required fields are marked *