'തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസ് എന്ന വാക്കേ ഉച്ചരിച്ചിട്ടില്ല', ഏത് പ്രസംഗം വേണേലും എടുത്ത് നോക്കാം: സുരേഷ് ഗോപി

തൃശൂർ: തൃശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ നിലപാട് മാറ്റി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.’തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസ് എന്ന് ഉച്ചരിച്ചിട്ടില്ല’, ഏത് പ്രസംഗം വേണേലും എടുത്ത് നോക്കാം: സുരേഷ് ഗോപി

തൃശൂർ: തൃശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ നിലപാട് മാറ്റി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

“എയിംസിനെ സംബന്ധിച്ച് ഒരു ഇലക്ഷൻ പ്രചാരണത്തിലും അങ്ങനെ ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല. നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തു നോക്കാം.” – സുരേഷ് ഗോപി

തൃശൂരിൽ എയിംസ് വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനുള്ളതെന്നും എന്നാൽ സംസ്ഥാന സർക്കാർ വിചാരിച്ചാൽ മാത്രമേ അത് ഇവിടെ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ എയിംസ് നിർമിക്കുന്നതിനായി മണ്ണുത്തിയിലും കേരള പൊലീസ് അക്കാദമി വളപ്പിലും അനുയോജ്യമായ സ്ഥലമുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ മറ്റത്തൂർ പഞ്ചായത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ 400 ഏക്കറോളം സ്ഥലമുണ്ടെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. മുൻപ് ഭരിച്ച സർക്കാർ ഇക്കാര്യത്തിൽ വലിയ വിമുഖതയാണ് കാണിച്ചതെന്നും ഇപ്പോഴത്തെ സർക്കാരെങ്കിലും അതിൽ വിമുഖത കാണിക്കാതിരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് എയിംസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ വാദം വലിയ ആശയക്കുഴപ്പത്തിനും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. തൃശൂരിൽ മത്സരിക്കാൻ എത്തുന്നതിന് മുൻപ് എയിംസിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. “എയിംസ് ആലപ്പുഴ തന്നെ” എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. രാഷ്ട്രീയ ഇടപെടലുകൾ കാരണം തകർന്ന ആലപ്പുഴയിലേക്ക് എയിംസ് വരണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും തൃശൂരിൽ വരണമെന്ന് മുൻപ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നുമാണ് സുരേഷ് ഗോപിയുടെ പുതിയ അവകാശവാദം.

എന്നാൽ, തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിലടക്കം ഏറെ ചർച്ചയായ “എയിംസ് വരും കേട്ടോ മറ്റേ മോനെ” എന്ന അദ്ദേഹത്തിന്റെ പരാമർശം നിലനിൽക്കെയാണ് ഈ വിശദീകരണം എന്നത് ശ്രദ്ധേയമാണ്.