അരീക്കോട് താലൂക്ക് ആശുപത്രിയിൽ സർക്കാർ…
അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങാത്തതിൽ ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും എതിരെ സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി സർക്കാറിനോട്
Read moreഅരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങാത്തതിൽ ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും എതിരെ സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി സർക്കാറിനോട്
Read moreഏരിയ കേഡർ ക്യാമ്പ് സംഘടിപ്പിച്ച് sio അരീക്കോട് ഏരിയ
ധർമഗിരി : വേനൽ അവധി ഫലപ്രദമായി ഉപയോഗിക്കാനും വിദ്യാർത്ഥി സംഘത്തെ നേതൃപാടവമുള്ളവരാക്കി മാറ്റാനും Sioഅരീക്കോട് ഏരിയ ധർമ്മഗിരി ideal higher secondary school വെച്ച് ദ്വി ദിന ഏരിയ കേഡർ ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റുഡൻസ് ട്രെയിനർ അൻഷദ് കുന്നക്കാവ്, കാജ മുഹിയുദ്ദീൻ എസ് ഐ ഒ സ്റ്റേറ്റ് സെക്രട്ടറി സഹൽ ബാസ്, സോളിഡാരിറ്റി ശുറാഅഗം അംജദ് അലി, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അനീസ് കൊണ്ടോട്ടി, സൽമാൻ മുണ്ടുമുഴി, ഷഫാഖ് കക്കോടി, അമീൻ ഫസൽ എന്നിവർ വ്യത്യസ്ത വിഷയങ്ങളായി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. ഫുട്ബോൾ, സ്വിമ്മിങ്പൂൾ, ട്രഷർ ഹണ്ട്, മറ്റു ആക്റ്റീവിറ്റികൾ എല്ലാം ഉൾപെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ക്യാമ്പ് ശനിയാഴ്ച വൈകീട്ടോടെ സമാപിച്ചു. ഐഡിയൽ ക്യാമ്പസിലാണ് ക്യാമ്പ് നടന്നത്.
Read moreമലപ്പുറം ജില്ലയോട് കാലാകാലങ്ങളായി ഭരണകൂടം തുടരുന്ന വിവേചന ഭീകരതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ‘മലപ്പുറം മെമ്മോറിയൽ’ സമരം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്മലപ്പുറം ജില്ലാ
Read moreമഞ്ചേരി കാരാപറമ്പിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ചക്കിങ്ങൽ മുഹമ്മദലിയുടെ മകൻ നിയാസ് ചോലക്കൽ (38) ആണ് മരിച്ചത്. വ്യാഴാഴ്ച
Read moreഅരീക്കോട്: ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയുടെ ഫലംവരുമ്പോള്‍ മലപ്പുറം അരീക്കോട് സ്വദേശിയായ മുഹമ്മദലി സഖാഫിക്ക് മകളുടെ പരീക്ഷാഫലമോര്‍ത്ത് മാത്രമാവില്ല ആശങ്ക സ്വന്തം പരീക്ഷാഫലം ഓർത്തുകൂടി ആയിരിക്കും. കാരണം, മകള്‍
Read moreഅരീക്കോട്: രാത്രിയിൽ കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയാണ് സംഭവം. അരീക്കോട് സ്വദേശിക്കാണ് തലക്കും, മുഖത്തും വെട്ടേറ്റത്. യുവതിയുടെ ഭര്‍ത്താവായ മലപ്പുറം
Read moreതിരുവനന്തപുരം: കെ.എസ്.ഇ.ബി യുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. മലബാർ മേഖലക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും. വൈകിട്ട് 7 മണി മുതൽ പുലർച്ചെ 1 മണി വരെ ഏത് സമയത്തും ലോഡ് ഷെഡിങ് ഏർപ്പെടുത്തും. ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറക്കാനുള്ള മാർഗനിർദേശങ്ങളും കെ.എസ്.ഇ.ബി പുറത്തിറക്കിയിരുന്നു.
വൻകിട വ്യവസായങ്ങളുടെ പ്രവർത്തനം പുന:ക്രമീകരിക്കണമാണ് ഇതിൽ പ്രധാനപ്പെട്ടത്. രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ അണക്കണം. രാത്രി 10 മുതൽ പുലർച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകും. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയിൽ നിജപെടുത്തണമെന്നും നിർദേശമുണ്ട്.
അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. ‘വൈദ്യുത നിയന്ത്രണം ഇന്നലെ 214 മെഗാവാട്ട് കുറഞ്ഞു.എല്ലാവരും സ്വയം നിയന്ത്രിച്ചതിന് നന്ദി. സംസ്ഥാനത്ത് 20 ശതമാനം വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നുള്ളൂ.ബാക്കിയിള്ളത് പുറത്തു നിന്നു വാങ്ങുകയാണ്. ഉപഭോക്താക്കൾ സ്വയം നിയന്ത്രണം കൊണ്ടുവന്നാൽ പ്രതിസന്ധി മറികടക്കാൻ കഴിയും. വഴിവിളക്കുകൾ പകൽ സമയങ്ങളിലും പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്’.. മന്ത്രി പറഞ്ഞു.
Read moreന്യൂഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ ലോക്സഭാ സഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ഇന്നലെയാണ് താല്പര്യം അറിയിച്ചത്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമസമയത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ സസ്‌പെൻസ് നിലനിർത്തുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായി അമേഠി ഉറപ്പിച്ചു. മൂന്ന് സെറ്റ് പത്രികകൾ രാഹുലിനായി പൂരിപ്പിച്ചുകഴിഞ്ഞു. പത്രിക സമർപ്പിക്കാനായി അമേഠി കലക്ടറേറ്റിലേക്ക് തുറന്ന വാഹനത്തിലാണ് പോകുന്നത്. നൂറുകണക്കിന് ബൈക്കുകളും കാറുകളും അകമ്പടിയാകും. നെഹ്‌റു കുടുംബത്തിൽനിന്നു മത്സരിക്കുന്നവർ, മണ്ഡലം ബി.ജെ.പിയിൽനിന്നു തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശ്വാസം.
റായ്ബറേലിയിൽ മത്സരിക്കാൻ ഇന്നലെ രാത്രിവരെ പ്രിയങ്ക ഗാന്ധി സമ്മതം മൂളിയിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ ഉടൻ പ്രഖ്യാപനം നടത്താമെന്നു കരുതിയാണ് അർധരാത്രി വരെ കാത്തിരുന്നത്. പ്രിയങ്ക തീരുമാനം എടുക്കാൻ വൈകുമെന്ന് അറിയിച്ചതോടെ ലഡാക്ക് മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബി.ജെ.പി സിറ്റിങ് എം.പി സെറിങ് നംഗ്യാലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് മോദി ക്യാംപില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
Read moreമന്ത്രിയുടെ അനുമതി ഉണ്ടായിട്ടും അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തന രഹിതം: സൂപ്രണ്ടിന്റെ അനാസ്ഥയന്ന് നാട്ടുകർ, മുഖ്യമന്ത്രിക്ക് പരാതി നല്കി
Read moreതൃശൂർ: പെലീസുമായുള്ള തർക്കത്തെ തുടർന്ന് പൂരം നിർത്തിവച്ച് തിരുവമ്പാടി ദേവസ്വം. പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞതിൽ പ്രതിഷേധിച്ചാണ് പുരം നിർത്തിവെച്ചത്. രാത്രി പൂരം പകുതിവെച്ച് അവസാനിപ്പിച്ചു. ആനയെ മാത്രം പന്തലിൽ നിർത്തി സംഘാടകർ മടങ്ങി.
വെടിക്കെട്ട് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പൊലീസ് ആളുകളെ തടഞ്ഞപ്പോഴാണ് തർക്കമുണ്ടായത്. ചർച്ചകൾക്ക് ശേഷം പാറമേക്കാവ് 6.30 ന് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചു. തുടർന്ന് തിരുവമ്പാടിയുടെ വെടിക്കെട്ടും നടക്കും. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് പ്രതിഷേധം കാരണം മണിക്കൂർ വൈകിയത്.
ചരിത്രപ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ പറഞ്ഞു. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആശങ്കകൾ പങ്കുവെച്ചു. ഇത്തരം കാര്യങ്ങൾ ഇനിയുണ്ടാകില്ലെന്ന് ആഘോഷ കമ്മിറ്റിക്കും ഭരണസമിതിക്കും ജില്ലാ കലക്ടർ ഉറപ്പു നൽകിയെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
Read more