പി സി ചെറിയാത്തനെ പാർട്ടിയിൽ…

സിപിഐ എം അരീക്കോട് ഏരിയാ കമ്മിറ്റിയിലെ കീഴുപറമ്പ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ തൃക്കളയൂർ ബ്രാഞ്ച് അംഗമായ പി സി ചെറിയാത്തനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പാർട്ടിയിൽനിന്ന്

Read more

കിഴുപറമ്പ പാറക്കുഴിയില്‍ വീണ് അപകടം;…

  അഭിനന്ദ മരണപെട്ടതിന് പിന്നാലെ ഇന്ന് GVHSS കിഴുപറമ്പക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന GVHSS സ്കൂളിലെ 7B ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദ

Read more

കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് എജു എക്സൽ…

കിഴുപറമ്പ ഗ്രാമപഞ്ചായത്ത് എജു എക്സൽ സംഘടിപ്പിച്ചു. പി.കെ. ബഷീർ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.ഉമ്മർ മാസ്റ്റർ അധ്യക്ഷനായി. പ്രമുഖ മോട്ടിവേറ്റിങ് ഗൈഡ് കെ.പി

Read more

‘മലപ്പുറം മെമ്മോറിയൽ’ സമരം പ്രഖ്യാപിച്ച്…

മലപ്പുറം ജില്ലയോട് കാലാകാലങ്ങളായി ഭരണകൂടം തുടരുന്ന വിവേചന ഭീകരതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ‘മലപ്പുറം മെമ്മോറിയൽ’ സമരം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്മലപ്പുറം ജില്ലാ

Read more

വൈദ്യുതി നിയന്ത്രണം കടുപ്പിക്കുന്നു; വൈകിട്ട്…

തിരുവനന്തപുരം: കെ.എസ്.ഇ.ബി യുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. മലബാർ മേഖലക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും. വൈകിട്ട് 7 മണി മുതൽ പുലർച്ചെ 1 മണി വരെ ഏത് സമയത്തും ലോഡ് ഷെഡിങ് ഏർപ്പെടുത്തും. ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറക്കാനുള്ള മാർഗനിർദേശങ്ങളും കെ.എസ്.ഇ.ബി പുറത്തിറക്കിയിരുന്നു.

വൻകിട വ്യവസായങ്ങളുടെ പ്രവർത്തനം പുന:ക്രമീകരിക്കണമാണ് ഇതിൽ പ്രധാനപ്പെട്ടത്. രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ അണക്കണം. രാത്രി 10 മുതൽ പുലർച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകും. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയിൽ നിജപെടുത്തണമെന്നും നിർദേശമുണ്ട്.

അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. ‘വൈദ്യുത നിയന്ത്രണം ഇന്നലെ 214 മെഗാവാട്ട് കുറഞ്ഞു.എല്ലാവരും സ്വയം നിയന്ത്രിച്ചതിന് നന്ദി. സംസ്ഥാനത്ത് 20 ശതമാനം വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നുള്ളൂ.ബാക്കിയിള്ളത് പുറത്തു നിന്നു വാങ്ങുകയാണ്. ഉപഭോക്താക്കൾ സ്വയം നിയന്ത്രണം കൊണ്ടുവന്നാൽ പ്രതിസന്ധി മറികടക്കാൻ കഴിയും. വഴിവിളക്കുകൾ പകൽ സമയങ്ങളിലും പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്’.. മന്ത്രി പറഞ്ഞു.

Read more

രാഹുൽ താല്‍പര്യമറിയിച്ചു; മത്സരിക്കാനില്ലെന്ന് പ്രിയങ്ക-അമേഠി,…

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ ലോക്സഭാ സഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ഇന്നലെയാണ് താല്പര്യം അറിയിച്ചത്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമസമയത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ സസ്‌പെൻസ് നിലനിർത്തുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായി അമേഠി ഉറപ്പിച്ചു. മൂന്ന് സെറ്റ് പത്രികകൾ രാഹുലിനായി പൂരിപ്പിച്ചുകഴിഞ്ഞു. പത്രിക സമർപ്പിക്കാനായി അമേഠി കലക്ടറേറ്റിലേക്ക് തുറന്ന വാഹനത്തിലാണ് പോകുന്നത്. നൂറുകണക്കിന് ബൈക്കുകളും കാറുകളും അകമ്പടിയാകും. നെഹ്‌റു കുടുംബത്തിൽനിന്നു മത്സരിക്കുന്നവർ, മണ്ഡലം ബി.ജെ.പിയിൽനിന്നു തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശ്വാസം.

റായ്ബറേലിയിൽ മത്സരിക്കാൻ ഇന്നലെ രാത്രിവരെ പ്രിയങ്ക ഗാന്ധി സമ്മതം മൂളിയിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ ഉടൻ പ്രഖ്യാപനം നടത്താമെന്നു കരുതിയാണ് അർധരാത്രി വരെ കാത്തിരുന്നത്. പ്രിയങ്ക തീരുമാനം എടുക്കാൻ വൈകുമെന്ന് അറിയിച്ചതോടെ ലഡാക്ക് മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബി.ജെ.പി സിറ്റിങ് എം.പി സെറിങ് നംഗ്യാലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് മോദി ക്യാംപില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

Read more

പോലീസുമായി തർക്കം; തൃശൂർ പൂരം…

തൃശൂർ: പെലീസുമായുള്ള തർക്കത്തെ തുടർന്ന് പൂരം നിർത്തിവച്ച് തിരുവമ്പാടി ദേവസ്വം. പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞതിൽ പ്രതിഷേധിച്ചാണ് പുരം നിർത്തിവെച്ചത്. രാത്രി പൂരം പകുതിവെച്ച് അവസാനിപ്പിച്ചു. ആനയെ മാത്രം പന്തലിൽ നിർത്തി സംഘാടകർ മടങ്ങി.

വെടിക്കെട്ട്‌ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പൊലീസ് ആളുകളെ തടഞ്ഞപ്പോഴാണ് തർക്കമുണ്ടായത്. ചർച്ചകൾക്ക് ശേഷം പാറമേക്കാവ് 6.30 ന് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചു. തുടർന്ന് തിരുവമ്പാടിയുടെ വെടിക്കെട്ടും നടക്കും. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് പ്രതിഷേധം കാരണം മണിക്കൂർ വൈകിയത്.

ചരിത്രപ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ സുന്ദർ മേനോൻ പറഞ്ഞു. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആശങ്കകൾ പങ്കുവെച്ചു. ഇത്തരം കാര്യങ്ങൾ ഇനിയുണ്ടാകില്ലെന്ന് ആഘോഷ കമ്മിറ്റിക്കും ഭരണസമിതിക്കും ജില്ലാ കലക്ടർ ഉറപ്പു നൽകിയെന്നും ദേവസ്വം പ്രസിഡന്റ്‌ പറഞ്ഞു.

Read more

ഇറാന്റെ ഭീഷണി: സൈനികരെ തിരിച്ച്…

Iran’s threat: Israel calls back troops, cancels holiday

Read more

𝗢𝘄𝗮𝗶𝘀𝗶 𝗠𝗼𝘃𝗲𝘀 𝗦𝘂𝗽𝗿𝗲𝗺𝗲 𝗖𝗼𝘂𝗿𝘁…

Asaduddin Owaisi, the chief of All India Majlis-E-Ittehadul Muslimeen (AIMIM) and Member of Parliament from Hyderabad, has taken legal action by moving the Supreme Court to seek a stay on the implementation of the controversial Citizenship Amendment Act (CAA), 2019.

Joining several other petitioners who have approached the apex court, including the Indian Union Muslim League and Solidarity Youth Movement, Owaisi’s move comes in response to the Union government’s notification of the rules associated with the CAA.

In his application, Owaisi has requested that no applications seeking citizenship status be entertained under the Act until the main petition is resolved. He also emphasised that recourse should not be permitted under the proviso to Section 2(1)(b) of the Act.

Owaisi had previously filed a petition before the Supreme Court in 2019, asserting that the Citizenship (Amendment) Act fails to meet the standards set by Article 14 of the Constitution.

The recent action follows the Union government’s notification of the Citizenship Amendment Rules on March 11, aiming to enforce the contentious Citizenship Amendment Act, 2019, which remains a subject of numerous ongoing legal challenges.

Read more

അംഗൻവാടികൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

അംഗൻവാടികൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

Read more