താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

Tanur Block Panchayat distributed equipment to the differently abled.

 

കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ താനൂർ ബ്ലോക്ക് പഞ്ചായത്ത്’ എൻ. സി. എസ്. എസി. തിരുവനന്തപുരം, അലിംകോ ബാംഗ്ലൂർ , പരിവാർ മലപ്പുറം സംയുക്തമായി ഭിന്നശേഷിക്കാർക്ക് വിവധതരം ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് കെ. സെൽമയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, വിതരണം ഇ. ടി. മുഹമ്മദ് ബഷീർ എം. പി. ഉദ്ഘാടനം ചെയ്തു. 172 പേർക്ക് വീൽ ചെയർ , സി പി വീൽ ചെയർ , ഹിയറിംഗ് ഹൈഡ്, സ്മാർട്ട് ഫോൺ, സ്മാർട്ട് കൈൽ, എൽബോ ക്രച്ചസ് , ക്രിത്രമ കാലുകൾ, വാക്കിംങ് സ്റ്റിക്ക് , ട്രൈ സൈക്കിൾ, റോളറേറ്റർ എന്നിങ്ങനെ 227 ഉപകരണങ്ങളാണ് വിതരണം ചെയ്തത് . ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി. നിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ ഇസ്മായിൽ പത്തമ്പാട്, ലിബാസ് മൊയ്തീൻ, ബ്ലോക്ക് സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഫാത്തിമ പൊതുവത്ത്, ആബിദ ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സൈനബ ചേനാത്ത്, എൻ. വി. നിധിൻ ദാസ് , പി. എച്ച്. കുഞ്ഞായിശ്ശ കുട്ടി, NCSC കോർഡിനേറ്റർ ധനേഷ്. കെ .പി, പരിവാർ ജില്ലാ വൈ: പ്രസിഡന്റ് സിദ്ധീഖ് ഒഴൂർ, എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻ്റ് സി.അഷറഫ് സ്വാഗതം പറഞ്ഞു, ബി.ഡി.ഒ. ജോസ് കുമാർ നന്ദി രേഖപ്പെടുത്തി. ഉപകരണ വിതരണം അനായാസമായി നടത്തുന്നതിന് പരിവാർ ജില്ലാ വൈ: പ്രസിഡൻ്റ് സിദ്ദീഖ് ഒഴൂർ, ജോ: സെക്രട്ടറി ഇ. കൃഷ്ണ കുമാർ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മുസ്തഫ താനൂർ, ദാസൻ നിറമരത്തൂർ, അഹമ്മദ്ക്കുട്ടി താനാളൂർ, വിവിധ പഞ്ചായത്ത് ഭാരവാഹികളായ ഷം സി തൃപ്രങ്ങോട്, ഫൈസൽ വെട്ടം എന്നിവർ നേതൃത്വം നൽകി. Tanur Block Panchayat distributed equipment to the differently abled.

Leave a Reply

Your email address will not be published. Required fields are marked *