ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനം ഉടൻ; ബുംറക്ക് വിശ്രമം, നിർണായക മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്

England

മുംബൈ: ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര തോൽവിക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഏകദിന പരമ്പര. ഈ മാസം 22 മുതൽ ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിൽ ആരംഭിക്കാനാരിക്കുന്ന ഏകദിന,ടി20 മത്സരങ്ങൾക്കുള്ള ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. രോഹിത് ശർമ നയിക്കുന്ന ടീമിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പുറം വേദനയെ തുടർന്ന് സിഡ്‌നി ടെസ്റ്റിൽ പന്തെറിയാനിതിരുന്ന ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകിയേക്കും.England

പകരം മുഹമ്മദ് ഷമി ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ടീമിലേക്ക് മടങ്ങിയെത്തിയേക്കും. എന്നാൽ ഏകദിന പരമ്പരയിലെ മികവ് പരിഗണിച്ചാകും ഫെബ്രുവരിയിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി അന്തിമ ടീം പ്രഖ്യാപനമുണ്ടാകുക. ഇതോടെ സീനിയർ താരങ്ങൾക്കടക്കം ഇംഗ്ലണ്ട് പര്യടനം നിർണായകമാകം. അതേസമയം, ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുംറയെ വൈസ് ക്യാപ്റ്റനാക്കുമെന്നും സൂചനയുണ്ട്. വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവരെല്ലാം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇടംപിടിക്കും. സീനിയർ താരങ്ങളിൽ ബുംറക്ക് മാത്രമാകും വിശ്രമം ലഭിക്കുക.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ തിളങ്ങിയ ശ്രേയസ് അയ്യരും ഏകദിന ടീമിൽ തിരിച്ചെത്തും. കെ എൽ രാഹുൽ ഏകദിനങ്ങളിൽ ഒന്നാം വിക്കറ്റ് കീപ്പറായെത്തുമ്പോൾ രണ്ടാമനായി ഋഷഭ് പന്തും ടീമിലെത്തും. ഇതോടെ ടി20യിൽ മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാനുള്ള സാധ്യതയുണ്ടാകില്ല. ചെറിയ ഇടവേളക്ക് ശേഷം യശസ്വി ജയ്‌സ്വാൾ ടി20 ടീമിലേക്ക് മടങ്ങിയെത്തുമ്പോൾ എന്തുമാറ്റമാണ് വരുത്തുകയെന്നതും ആകംക്ഷ നൽകുന്നു. ഈ മാസം 12ന് മുമ്പാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. എന്നാൽ ഇതിൽ മാറ്റംവരുത്താൻ ഫെബ്രുവരി 13 വരെ അവസരമുണ്ടാകും. 19 മുതലാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുക.

Leave a Reply

Your email address will not be published. Required fields are marked *