സാ​ങ്കേതിക തകരാറ്; നാല് ലക്ഷം സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് സുസുക്കി

Suzuki

ന്യൂഡൽഹി: സാ​ങ്കേതിക തകരാറ് പരിശോധിക്കാനായി മൂന്ന് സ്കൂട്ടർ മോഡലുകളുടെ നാല് ലക്ഷത്തോളം യൂനിറ്റുകൾ തിരിച്ചുവിളിച്ച് സുസുക്കി. 2,63,788 യൂനിറ്റ് ആക്സസ്, 72,025 യൂനിറ്റ് ബർഗ്മാൻ, 52,578 യൂനിറ്റ് അവെനിസ് എന്നിവയാണ് തിരിച്ചുവിളിച്ചത്.Suzuki

ഇഗ്നിഷൻ കോയിലുമായി ബന്ധിപ്പിച്ച ഹൈ ടെൻഷൻ കോർഡിന്റെ തകരാറ് പരിശോധിച്ച് പരിഹരിക്കുകയാണ് ലക്ഷ്യം. തകരാറ് കാരണം എൻജിന്റെ പ്രവർത്തനം നിൽക്കാനും സ്റ്റാർട്ടാവാനുള്ള പ്രശ്നവുമുണ്ട്.

2022 ഏപ്രിൽ 30നും 2022 ഡിസംബർ മൂന്നിനും ഇടയിൽ നിർമിച്ച വാഹനങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. ഈ കാലയളവിലുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അധികൃതർ വിവരം അറിയിക്കും. തുടർന്ന് അടുത്തുള്ള സർവീസ് സെന്ററിൽ വാഹനമെത്തിക്കണം. പ്രശ്നമുണ്ടെങ്കിൽ അത് സൗജന്യമായി പരിഹരിക്കുമെന്ന് സുസുക്കി അറിയിച്ചു.

സ്കൂട്ടറുകൾക്ക് പുറമെ സൂപ്പർ ബൈക്കായ വി-സ്റ്റോം 800 ഡി.ഇയും കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്. പിൻവശത്തെ ടയറിന്റെ തകരാറാണ് പ്രശ്നം. 2023 മെയ് അഞ്ചിനും 2024 ഏപ്രിൽ 23നും ഇടയിൽ നിർമിച്ച 67 യൂനിറ്റ് ബൈക്കുകളാണ് തിരിച്ചുവിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *