മുറിഞ്ഞുമാട് ടൂറിസത്തിന് വിലങ്ങുതടിയായി നിൽക്കുന്നത് പഞ്ചായത്തെന്ന് ബോട്ടുടമകൾ

കിഴുപറമ്പിന്റെ പ്രധാന ടൂറിസ്റ്റ് പ്രദേശമായ മുറിഞ്ഞുമാടിൽ ടൂറിസത്തിന്റെ സാധ്യതകൾക്ക് മുടക്കം നിൽക്കുന്നത് പഞ്ചായത്ത് അധികൃതരാണെന്ന് ബോട്ട് ഉടമകൾ അരോപ്പിച്ചു. ബോട്ട് ഉടമകൾ അപേക്ഷ നൽകിയപ്പോൾ മുറിഞ്ഞുമാട് പ്രദേശം പഞ്ചായത്ത് അധീനതയിൽ അല്ലെന്നാണ് പഞ്ചായത്ത് രേഖമൂലം അറിയിച്ചത്. തുടർന്ന് കളക്ടറെ സമീപിച്ചപ്പോൾ ബന്ധപ്പെട്ട ഓഫിസിൽ നിന്നും അനുമതി വാങ്ങിയാൽ മതിയെന്ന് മറുപടി ലഭിച്ചതായും ബോട്ട് ഉടമ കിഴുപറമ്പ വാർത്തകളോട് പറഞ്ഞു. ചാലിയർ പുഴ ബേപ്പൂർ പോർട്ടിന്റെ കീഴിലായതിനാൽ ബേപ്പൂർ പോർട്ടിന്റെ അനുമതി തങ്ങൾക്കുണ്ടെന്നും മുഴുവൻ രേഖകളും തങ്ങളുടെ പാക്കലുണ്ടെന്നും ബോട്ടുടമകൾ പറഞ്ഞു. പൊന്നാനി പോർട്ട്‌ ആണ് സർവീസുകൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നത് എന്നാൽ പഞ്ചായത്തിൽ നിന്നും നോ ഒബ്ജെക്ഷൻ പേപ്പർ ലഭിക്കുന്ന പക്ഷം തങ്ങൾക്ക് സർവീസ് നടത്താമെന്നാണ് പൊന്നാനി പോർട്ട് അറിയിച്ചതെന്ന് ബോട്ട് ഉടമകൾ പറയുന്നു.

ചീക്കോട് പഞ്ചായത്ത് നോ ഒബ്ജെക്ഷൻ പേപ്പറുകൾ നൽകിയിട്ടുണ്ട്.

നിലവിൽ കിഴുപറമ്പ് പഞ്ചായത്ത് നോ ഒബ്ജെക്ഷൻ പേപ്പർ നൽകാത്തതാണ് സർവീസുകൾ നടത്താൻ തടസ്സമെന്ന് ബോട്ടുടമകൾ പറഞ്ഞു.

അതേസമയം കളക്ടറുടെ അനുമതി പത്രം ഉണ്ടെങ്കിൽ അനുമതി നൽകാമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കിഴുപറമ്പ വാർത്തകളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *