ഓടിക്കൊണ്ടിരുന്ന ബസിൽനിന്നു തെറിച്ചുവീണു കണ്ടക്ടര്‍ക്കു ദാരുണാന്ത്യം
മലപ്പുറം: കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കണ്ടക്ടർക്കു ദാരുണാന്ത്യം. കൊളത്തൂർ സ്വദേശി മൻസൂർ(30) ആണ് മരിച്ചത്.
ദേശീയപാത 66ലെ കോട്ടക്കൽ പറമ്പിലങ്ങാടിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയോടെ മരിക്കുകയായിരുന്നു.