പൊതുസ്ഥലത്ത് മാലിന്യം കത്തിച്ച സംഭവം ; വ്യാപാരിക്കെതിരെ കേസ് എടുത്ത് പോലീസ്, ഒരു ലക്ഷം രൂപ പിഴ ചുമത്തി
ചാത്തമംഗലം പഞ്ചായത്തിൽ സാമൂഹിക വിരുദ്ധർ കത്തിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് ഹരിത കർമ്മ സേന ഏറ്റെടുത്തു. കുന്നമംഗലം പോലീസ് ഈ വിഷയത്തിൽ പ്ലാസ്റ്റിക് നിക്ഷേപിച്ച വ്യാപാരിക്കെതിരിൽ കേസ് എടുക്കുകയും ഒരു ലക്ഷം രൂപ ഫൈൻ ചുമത്തുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുഇടങ്ങളിൽ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്തതിനെതിരിൽ വ്യാപാരിയെ താക്കീത് ചെയ്യുകയും ചെയ്തു.
ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ രണ്ടാം വാർഡിൽ കമ്പനി മുക്ക് ഭാഗത്ത് കരുവാരമ്പറ്റ തുമ്പശേരി റോഡിൽ ഇന്ന് പുലർച്ചെയാണ് സംഭവം. രണ്ട് ലോറി യിൽ കൊള്ളാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡരികിൽ തള്ളി, തീയിട്ട സാമൂഹ്യ വിരുദ്ധർ ഉടനെ അവിടെ നിന്നും സ്ഥലം വിട്ടു എന്ന് നാട്ടുകാർ പറയുന്നു. തീയും പുകയും ഉയരുന്നത് കണ്ട പരിസര വാസികൾ ജനപ്രതിനിധികളെ വിവരം അറിയിച്ചത്.