വേദങ്ങളുടെ മാനവിക സന്ദേശത്തെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് മാനവിക സന്ദേശ യാത്ര ആവശ്യപ്പെട്ടു

The Manavika Sandesh Yatra demanded that the humanitarian message of the Vedas be included in the curricula

എടക്കര :വേദങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്ന മാനവികതയെ കുറിച്ചുള്ള അധ്യാപനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും മൈത്രിയെ പുതുതലമുറയിൽ പ്രസരിപ്പിക്കുന്നതിനും അപര വിദ്വേഷത്തിന് അറുതി വരുത്തുന്നതിനാവശ്യമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ വരുന്ന ജനുവരി കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി കെ.എൻ.എം.മർകസുദ്ദഅവ മലപ്പുറം ജില്ല കമ്മിറ്റി 33 ദിവങ്ങളിലായി സംഘടിപ്പിക്കുന്ന മാനവിക സന്ദേശ യാത്ര ആവശ്യപ്പെട്ടു. സന്ദേശ യാത്ര കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഫ്ലാഗ് ഓൺ ചെയ്തു. ജാഥ ക്യാപ്റ്റൻ കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻ്റ് ഒ.ടി ജെയിംസ്, ടി. രവീൻന്ദ്രൻ, ജസ്മൽ പുതിയറ, കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ: ജാബിർ അമാനി, കെ.അബദുൽ റഷീദ് ഉഗ്രപുരം, കെ.എം ഹുസൈൻ, എം.പി അബ്ദുൽ കരീം, മിസ്അബ് സ്വാലാഹി പ്രസംഗിച്ചു. The Manavika Sandesh Yatra demanded that the humanitarian message of the Vedas be included in the curriculam

 

The Manavika Sandesh Yatra demanded that the humanitarian message of the Vedas be included in the curricula

Leave a Reply

Your email address will not be published. Required fields are marked *