മേപ്പാടിയിൽ റവന്യൂവകുപ്പ് പുതുതായി നൽകിയ കിറ്റും പഴകിയത്; അരിച്ചാക്കുകളിൽ പ്രാണികൾ

The new kit issued by the revenue department in Mepadi is also old; Insects in sieves

 

വയനാട്: മേപ്പാടിയിൽ ദുരിതബാധിതർക്ക് സർക്കാർ പുതുതായി നൽകിയ കിറ്റിലും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളെന്ന് ആരോപണം. പഞ്ചായത്ത് ഭരണസമിതിയുടേതാണ് പരാതി.

30നും ഒന്നിനും വിതരണം ചെയ്ത ചില അരിച്ചാക്കുകളിൽ ചെള്ളുകളെയും മറ്റ് പ്രാണികളെയും കണ്ടെത്തി. ചില ചാക്കുകളിൽ 2018 ആണ് എക്‌സപയറി ഡേറ്റ് കാണിക്കുന്നത്. ചില ചാക്കുകളിൽ ഡേറ്റില്ലെന്നും പരാതിയുണ്ട്.

പുഴുക്കളരിച്ചതിൽ 12 ചാക്കും ഡേറ്റില്ലാതെ ആറുപത് ചാക്കുകളുമാണ് പുതുതായി മാറ്റിവെച്ചതെന്നും ഭരണസമിതി പറഞ്ഞു.

അരിച്ചാക്ക് പഞ്ചായത്ത് പൂഴ്ത്തിവച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പിൽ നിന്നും പുതിയ അരി വിതരണം ചെയ്യാൻ തുടങ്ങിയത്.

ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച ഇ.എം.എസ് ടൗൺഹാളിൽ ടി. സിദ്ദീഖ് എംഎൽഎ പരിശോധന നടത്തി. പരിശോധനയിൽ അരിയിൽ പ്രാണികളെ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *