ആദർശ മുഖാമുഖം സ്വാഗതസംഘം ഓഫീസ് തുറന്നു.
അരീക്കോട്: സുന്നി യുവജന സംഘം ആദർശ കാമ്പയിൻ്റെ സമാപനമെന്നോണം സോൺ കേന്ദ്രങ്ങളിൽ
നടക്കുന്ന ആദർശ മുഖാമുഖത്തിൻ്റെ ഭാഗമായി അരീക്കോട് സിറ്റി സ്ക്വയറിൽ സ്വാഗത സംഘം ഓഫീസ്
തുറന്നു. സ്വാഗതസംഘം ചെയർമാൻ കെ.കെ അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൺവീനർ
സുൽഫികർ കീഴുപറമ്പ്, സയ്യിദ് പൂക്കോയ തങ്ങൾ സഖാഫി, അബൂബക്കർ സഖാഫി മാതക്കോട്, കെ.അബ്ദുള്ള സഖാഫി കാവനൂർ, ഉബൈദുള്ള തെരട്ടമ്മൽ, കെ.കെ സൈഫുദ്ദീൻ, മുജീബ് അഹ്സനി, മുനവ്വിർ മാസ്റ്റർ പനോളി, അലവി ഹാജി, ഹബീബ് റഹ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
ജനുവരി 26 ന് കെ.അലവി സഖാഫി കൊളത്തൂരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മുഖാമുഖം എല്ലാ അർത്ഥത്തിലും വിജയിപ്പിക്കുന്നതിനായി കേരള മുസ്ലീം ജമാഅത്ത്, എസ്.വൈ.എസ്, എസ് എസ്.എഫ് തുടങ്ങിയ സംഘ കുടുംബം ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ധാരണയാകുകയും, ആദർശ സഞ്ചാരമുൾപ്പെടെ വിവിധ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. മുസ്ലിം സമൂഹം ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിവേര് വഹാബിസമാണെന്ന തിരിച്ചറിവോടെ, “വഹാബിസം ബിദ് അത്താണ്” എന്ന പ്രമേയത്തിലാണ് അരീക്കോട് ആർശ മുഖാമുഖം നടക്കുന്നത്.