വിമാനം ലാൻഡ് ചെയ്യാൻ സാധിക്കുന്നില്ല, ഒന്നരമണിക്കൂറായി വട്ടമിട്ട് പറക്കുന്നു; ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ
ചെന്നൈ: ട്രിച്ചി- ഷാർജ വിമാനം തകരാറിലായതിനെ തുടർന്ന് ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ. ഒന്നരമണിക്കൂറായി വിമാനം വട്ടമിട്ട് പറക്കുകയാണ്. വിമാനം തിരിച്ചിറക്കാനാവുന്നില്ല. 141 പേരാണ് വിമാനത്താവളത്തിലുള്ളത്. വിമാനത്തിൻ്റെ ടയറുകൾക്കാണ് പ്രശ്നമെന്നാണ് നിഗമനം.
വിമാനത്താവളത്തിന് പുറത്ത് ആംബുലൻസുകൾ സജ്ജീകരിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ട്രിച്ചി സർക്കാർ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകാൻ മെഡിക്കൽ സംഘത്തെ സജ്ജമാക്കി. പത്ത് മിനിറ്റിനകം വിമാനം താഴെയിറക്കുമെന്ന് ട്രിച്ചി കലക്ടർ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സാങ്കേതിക തകരാർ. വിമാനത്താവളത്തിൽ കടുത്ത ജാഗ്രതയാണുള്ളത്.