ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണം; നിലപാടിൽ ഉറച്ച് ശിവഗിരിമഠം

temple

തിരുവനന്തപുരം: ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ശിവഗിരിമഠം. ക്ഷേത്ര ആചാരങ്ങളിൽ മാറ്റങ്ങൾ വരണമെന്ന് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ മീഡിയവണിനോട് പറഞ്ഞു. temple

‘മേൽ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ കയറിയത് കൊണ്ട് ഒരു പ്രശ്നവുമില്ല. ക്ഷേത്രങ്ങളിൽ ആനയും വെടിക്കെടും പാടില്ലെന്ന് ശ്രീനാരയണ ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ശ്രീനാരയണ ഗുരുവിൻ്റെ ക്ഷേത്രങ്ങളിൽ പോലും ആനയും വെടിക്കെട്ടും ഉണ്ട്. ഗുരുവിൻ്റെ ഭക്തർ പോലും സ്വാർഥമായ ലാഭത്തിനായി ഗുരുവിൻ്റെ ദർശനത്തിന് വിപരീതമായി പ്രവർത്തിക്കുന്നു. ക്ഷേത്ര പരിസരത്ത് വിദ്യാലയങ്ങളും, വ്യവസായ ശാലകളും, ആശുപത്രികളുമാണ് വേണ്ടത്. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ മാറ്റുന്ന കാര്യത്തിൽ സർക്കാർ മുൻകൈ എടുത്താൽ ശിവഗിരിമഠം അതിനെപ്പം നിൽക്കും’ -സ്വാമി സച്ചിദാനന്ദ

Leave a Reply

Your email address will not be published. Required fields are marked *