‘ഹോണടി ശബ്ദം അതിരുകടന്നു, ഡ്രൈവമാർക്ക് അതേ ഹോണടി ഒന്ന് ഇരുത്തി കേൾപ്പിച്ച് പൊലീസ്’; എങ്ങനുണ്ടെന്ന് നീയും ഒന്ന് കേൾക്കൂ…

'The sound of the horn was excessive, the police made the drivers sit and listen to the same sound'; Listen to what they say...

 

ഉറക്കെ ഹോൺ മുഴക്കിയ ഡ്രൈവർമാർക്ക് അതേ ഹോൺമുഴക്കി കേൾപ്പിച്ച് പൊലീസ്. കർണാടകയിൽ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വിഡിയോയിൽ ഒരു കോളജ് ബസ് കാണാം. അതിൽ നിന്നും ഡ്രൈവറെ ഇറക്കിയിട്ടുണ്ട്.

പിന്നീട് ഹോൺ ശബ്ദം കേൾക്കുന്ന സ്ഥലത്ത് കാതുചേർത്ത് നിൽക്കാനാണ് പറയുന്നത്. പിന്നാലെ പൊലീസ് ഹോൺ മുഴക്കുന്നു. തുടരെത്തുടരെ ഈ ഹോൺ മുഴക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാവുന്ന ബു​ദ്ധിമുട്ട് മനസിലാക്കി കൊടുക്കാനാണത്രെ ഇങ്ങനെ ഹോൺ കേൾപ്പിക്കുന്നത്.

നേരത്തെ ഇതുപോലെ ജപ്പാനിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ഒരു യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാഹനത്തിന്റെ ശബ്ദം കാരണം പുറത്തോട്ടിറങ്ങാൻ വയ്യെന്നും മുറിയിലിരുന്ന് കരഞ്ഞു എന്നുമായിരുന്നു അവരുടെ പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *