തെരട്ടമ്മൽ അങ്കണവാടി വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
തെരട്ടമ്മൽ അങ്കണവാടിയുടെ വാർഷികാഘോഷവും ശാരദ ടീച്ചർക്കുള്ള യാത്രയയപ്പും തെരട്ടമ്മൽ AMUP സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജമീല നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം 3.30 മുതൽ ആരംഭിച്ച പരിപാടിയിൽ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം മുഹമ്മദ് കുട്ടി, മെമ്പർ അനുരൂപ്, ICDS ഓഫീസർ ബാസിമ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ഷൗക്കത്തലി, അലിമാൻ കൈതറ,ഖദീജ ടീച്ചർ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് ALMSC അംഗങ്ങളായ ബിന്ദു ടീച്ചർ,അസീസ് മാസ്റ്റർ, അബ്ദുൽ ലത്തീഫ് സി , നാദിഷ് ബാബു കെ സി, സുബൈർ മാസ്റ്റർ, റസാഖാക്ക, അബ്ദുന്നാസർ പാലത്തിങ്ങൽ, എന്നിവരും കൂടാതെ ഉബൈദാജി, മുഹമ്മദ് ശരീഫ് കെ പി, ജംഷീദ് ഒടുങ്ങാടൻ എന്നിവരും നേതൃത്വം നൽകി.