എറണാകുളത്തും കോഴിക്കോടും എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ

MDMA

കൊച്ചി: എറണാകുളത്തും കോഴിക്കോടും എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ. എറണാകുളത്ത് രണ്ടുപേരും കോഴിക്കോട് ഒരാളുമാണ് പിടിയിലായത്. ഷെമിൻ പി.ടി, അനൂപ് പി.ജെ എന്നിവരെയാണ് എറണാകുളത്ത് പള്ളുരുത്തി പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 5.26 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ഷെമിന്റെ കൈയിൽനിന്ന് മൂന്ന് ​ഗ്രാമും അനൂപിൽനിന്ന് 2.26 ​ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.MDMA

പ്രതികള്‍ ഇത് വില്‍പ്പനയ്ക്കായാണ് ശേഖരിച്ച് വച്ചിരുന്നത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

അതേസമയം, കോഴിക്കോട് 30 ഗ്രാം എംഡിഎംഎയുമായി ബസ് ജീവനക്കാരനാണ് പിടിയിലായത്. ഫറോക്ക് കോളജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരൻ ബേപ്പൂർ ചെറുക്കുറ്റിവയൽ ബിജുവാണ് പിടിയിലായത്. ഇയാൾ ബെം​ഗളൂരുവിൽ നിന്നും മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് വിൽപ്പന നടത്താറുണ്ടായിരുന്നു.

ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ ഇയാളെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് പിടികൂടിയത്.

എംഡിഎംഎ വെളുത്തനിറത്തിൽ ക്രിസ്റ്റൽ രൂപത്തിലായതിനാൽ കൽകണ്ടം പൊടിച്ചതാണെന്ന് പറഞ്ഞാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും മനസ്സിലാകില്ലെന്ന് പറഞ്ഞാണ് ഇയാൾ വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വരുന്ന അവധി ദിവസങ്ങളിൽ ലഹരി പാർട്ടി സംഘടിപ്പിക്കുന്നതിനായാണ് ഇയാൾ മയക്ക്മരുുന്ന് കൊണ്ടുവന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *